Asianet News MalayalamAsianet News Malayalam

വിദ്യാർഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടംവീട്ടാൻ സ്വ‌‌‍‍ർണാഭരണങ്ങള്‍ കൈലാക്കി മുങ്ങി, പ്രതികള്‍ പിടിയിൽ

മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തിയശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു

Befriended student through Snap chat, took gold jewelery to pay off debt, accused arrested
Author
First Published Sep 29, 2023, 9:02 PM IST

ആലപ്പുഴ: ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് സ്വദേശിനിയായ വിദ്യാർഥിനിയെ സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്‍റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് പവൻ വരുന്ന സ്വർണ്ണകൊലുസ്സും, ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തിയശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.

തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഏലിയാസ് പി ജോർജ്ജിന്‍റെ നേതൃത്വത്തിൽ, എസ് ഐമാരായ അഭിലാഷ്, ശ്രീകുമാർ, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.‌

ടിക്കി ആപ്പ് വഴി പരിചയം, സിനിമ വാഗ്ദാനം; അധ്യാപികയുടെ മോര്‍ഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, തട്ടിപ്പ്

 

തിരുവനന്തപുരം: മകനെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് അധ്യാപികയില്‍ നിന്ന് തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. ടിക്കി ആപ്പ് വഴി പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ചാറ്റും മോര്‍ഫ് ചെയ്ത ഫോട്ടോകളും പ്രചരിപ്പിക്കും എന്നായിരുന്നു തട്ടിപ്പു സംഘത്തിന്‍റെ ഭീഷണി. സാമൂഹിക മാധ്യമങ്ങള്‍ വഴി അധ്യാപികയ്ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ തുടര്‍ന്നതോടെ പൊലീസില്‍ കൊടുത്ത പരാതിയില്‍ നിലമ്പൂര്‍, തിരുവനന്തപുരം സ്വദേശികളായ സണ്ണി, റാണി എന്നിവര്‍ക്കെതിരെ കേസെടുത്തു. 

കൊവിഡിന്‍റെ തുടക്കത്തിലാണ് ടിക്കി എന്ന സാമൂഹിക മാധ്യമം വഴി സണ്ണി അറക്കാപ്പറമ്പില്‍ എന്ന നിലമ്പൂര്‍ സ്വദേശിയായ ജോസഫ് തോമസ് കൊല്ലം സ്വദേശിയായ അധ്യാപികയെ പരിചയപ്പെടുന്നത്. സിനിമാ നിര്‍മാതാവാണെന്നും മകനെ അഭിനയിപ്പിക്കാം എന്നുമായിരുന്നു വാഗ്ദാനം. ഇതോടെ അധ്യാപിക ഇയാളുമായി സൗഹൃദത്തിലായി. പണം കടം വാങ്ങിത്തുടങ്ങി. തിരിച്ചുചോദിച്ചപ്പോള്‍ കൊടുത്തില്ല. പിന്നാലെ തിരുവനന്തപുരം സ്വദേശിയായ റാണി രവി എന്ന ടിക്കി ഐഡിയില്‍ നിന്ന് അധ്യാപികയെ ഭീഷണിപ്പെടുത്തിത്തുടങ്ങി.

സണ്ണിക്ക് അയച്ച ചാറ്റും മോര്‍ഫ് ചെയ്ത് ഫോട്ടോയും വീട്ടുകാര്‍ക്കും സ്കൂളിലും അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി. ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെ അധ്യാപിക ഗൂഗിൾ പേ വഴി പല തവണയായി വീണ്ടും പണം അയച്ചുകൊടുത്തു. അധ്യാപികയുടെ പരാതിയിൽ കൊല്ലം റൂറല്‍ സൈബര്‍ പൊലീസ് എടുത്ത എഫ്ഐആറിൽ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പറയുന്നത്.  

സണ്ണി നിലമ്പൂര്‍, റാണി എന്നിവര്‍ക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത ശേഷവും ചെയ്ത ശേഷവും അധ്യാപികയ്ക്കെതിരെ ഭീഷണി തുടരുകയാണെന്നാണ് പരാതി. സണ്ണിക്കും റാണിക്കുമെതിരെ വേറെയും നിരവധി പരാതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷെ ടിക്കി ആപ്പിൽ ഇപ്പോഴും സജീവമായ സണ്ണി എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു.
ഫ്ലാറ്റ് പങ്കുവയ്ക്കാം ഒപ്പം 'ജീവിത'വും; അപരിചിതന്‍റെ സന്ദേശം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് യുവതി !

Follow Us:
Download App:
  • android
  • ios