Asianet News MalayalamAsianet News Malayalam

ബെംഗളൂരു മയക്കുമരുന്ന് കേസ്: അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്, നടനടക്കം മൂന്ന് പേര്‍ക്ക് നോട്ടീസ്

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ട് കന്നഡ സിനിമാ താരങ്ങളും ദമ്പതികളുമായ ഐന്ദ്രിത, ദിഗംത് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
 

Bengaluru drug case: investigation agency serve notice to three persons include actor
Author
Bengaluru, First Published Sep 18, 2020, 6:35 PM IST

ബെംഗളൂരു: വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് നീളുന്നു. നടനടക്കം മൂന്ന് പേര്‍ക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. നടനും അവതാരകനുമായ അകുള്‍ ബാലാജിയടക്കമുള്ളവര്‍ക്കാണ് ശനിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ആര്‍ വി യുവരാജ്, സന്തോഷ് കുമാര്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ട് കന്നഡ സിനിമാ താരങ്ങളും ദമ്പതികളുമായ ഐന്ദ്രിത, ദിഗംത് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും. 2018ലാണ് ഇരുവരും വിവാഹിതരായത്. അഭിനയിച്ചിട്ടുണ്ട്.നടിമാരായ രാഗിണി, സഞ്ജന എന്നിവരാണ് ലഹരിക്കേസില്‍ പിടിയിലായ പ്രധാന താരങ്ങള്‍. മയക്കുമരുന്ന് കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് നടി സഞ്ജന ഗല്‍റാണിയെ ജയിലിലേക്ക് മാറ്റി. 

പൊലീസ് കസ്റ്റഡിയിലായിരുന്ന സഞ്ജന ഗല്‍റാണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് സിസിബി കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് ഇവരെ മാറ്റിയത്. നടി രാഗിണി ദ്വിവേദിയും കേസില്‍ പിടിയിലായ 10 പ്രതികളും നിലവില്‍ ഇതേ ജയിലിലാണുള്ളത്.
 

Follow Us:
Download App:
  • android
  • ios