ബംഗലൂരൂ: മകന് ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കിയ 43 വയസുകാരന്‍റെ 15 കൊല്ലത്തെ വിവാഹ ജീവിതം തന്നെ പ്രതിസന്ധിയില്‍.  ഗെയിം കളിക്കാനായി മകന് ഫോണ്‍ നല്‍കിയതോടെ അച്ഛന്റെ അവിഹിതം 14 വയസുകാരന്‍ മകന്‍ കണ്ടെത്തുകയായിരുന്നു. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്. 

ഗെയിം കളിക്കാനായി ഫോണ്‍ അച്ഛന്‍റെ ഫോണ്‍ വാങ്ങിയ പതിനഞ്ചുകാരന്‍ മകന്‍ ഫോണ്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡ‍ിയോ മകന്‍ കണ്ടെത്തി. വാട്‌സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മകന്‍ അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 

39 കാരിയായ ഭാര്യ ഒരു സ്കൂള്‍ ടീച്ചറാണ് ഇവരും ഭര്‍ത്താവും മകനും ബംഗലൂരുവിലെ ബനശങ്കരി 3 സ്റ്റേജിലാണ് താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസില്‍ പരാതി നല്‍കി.

ജൂലൈ 11 നാണ് മകന്‍ അച്ഛന്‍റെ അവിഹിത ബന്ധം കണ്ടെത്തിയത്. തുടര്‍ന്ന് നിരന്തരം ഭീഷണിയാണ് എന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. പൊലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു. അതേ സമയം ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ പരാതി പിന്‍വലിക്കാന്‍ സ്കൂള്‍ ടീച്ചറായ യുവതിയെ നിര്‍ബന്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.