ഓസ്റ്റന്‍‍ ടൌണില്‍ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ച് നാള്‍ മുന്‍പ് ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നു.

ബെംഗളൂരു : കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍ വന്നു എന്ന പരാതിയുമായി ഇരുപത്തിയഞ്ചുകാരനായ യുവാവ് രംഗത്ത്. ബെംഗളൂരുവില്‍ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇത്തരം ഒരു പരാതിയുമായി രംഗത്ത് എത്തിയത്. ഒരു ഹോട്ടല്‍ മുറിയില്‍ താനും കാമുകിയും ഒന്നിച്ച് ചിലവിട്ട നിമിഷങ്ങളാണ് ഇപ്പോള്‍ വീഡിയോയായി പ്രചരിക്കുന്നത് എന്നാണ് യുവാവിന്‍റെ പരാതി പറയുന്നത്.

ഓസ്റ്റന്‍‍ ടൌണില്‍ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ച് നാള്‍ മുന്‍പ് ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നു. ഇവിടെ നിന്ന് ചിലര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍‍ ഇട്ടെന്നാണ് യുവാവിന്‍റെ പരാതിയില്‍ പറയുന്നത്. വിവിധ പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോ ഉണ്ടെന്നാണ് യുവാവിന്‍റെ പരാതിയില്‍ പറയുന്നത്.

വീഡിയോയില്‍ യുവാവിന്‍റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ ആത് താനാണെന്ന് യുവാവ് ഉറപ്പിച്ച് പറയുന്നു. നെഞ്ചിലെ മറുക് കാണിച്ചാണ് യുവാവ് ഇത് തന്‍റെ വീഡിയോ തന്നെയാണ് എന്ന് പറയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പരാതിയില്‍ പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. വീഡിയോ പല അംഗിളുകളില്‍ നിന്നും ചിത്രീകരിച്ചതിനാല്‍ വീഡിയോ രഹസ്യമായി ചിത്രീകരിച്ചതാണോ എന്നതില്‍ പൊലീസിന് സംശയം നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പ്രസ്തുത ഹോട്ടലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.