സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ മുഖ്യ ചുമതല നിർവ്വഹിക്കുന്നതിനിടെയാണ് മരണം
ഭോപ്പാൽ: മധ്യപ്രദേശ് പൊലീസിലെ ഒരു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഗോരിലാൽ അഹിർവാർ (61) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അവാധ്‌പുരി ഏരിയായിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇദ്ദേഹത്തിന് അടുത്തറിയുന്നയാളാണ് പ്രതിയെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകിയെ തിരിച്ചറിഞ്ഞെന്നും പ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
