Asianet News MalayalamAsianet News Malayalam

ആന്ധ്രപ്രദേശില്‍ വന്‍ മദ്യവേട്ട; 72 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം റോഡ് റോളർ കയറ്റി നശിപ്പിച്ചു

ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യക്കുപ്പികൾ റോഡ്റോളർ കയറ്റി ചതച്ച് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. 

Big alcohol hunt in Andhra Pradesh  Liquor worth Rs 72 lakh was destroyed by  road roller
Author
Andhra Pradesh, First Published Jul 18, 2020, 1:06 AM IST

ഹൈദരാബാദ്: ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യക്കുപ്പികൾ റോഡ്റോളർ കയറ്റി ചതച്ച് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. നിയമവിരുദ്ദമായി വി‍ല്‍ക്കാന്‍ ശ്രമിച്ച 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്.വില്‍ക്കാനെത്തിച്ച 14 ലക്ഷം മദ്യക്കുപ്പികളാണ്  പിടിച്ചത്.

ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ ലോക്ഡൗണിനിടയിലും നിയമവിരുദ്ദമായി വില്‍ക്കാൻ എത്തിച്ച മദ്യക്കുപ്പികളാണ് ദൃശ്യങ്ങളിൽ. പൊലീസ് പ്രത്യേക സംഘങ്ങളായി തിരഞ്ഞ് പരിശോധന നടത്തി കണ്ടെടുക്കുകയായിരുന്നു. 14 ലക്ഷം കുപ്പികൾ. മാച്ചിലിപട്ടണത്തെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചാണ് പൊലീസ് എല്ലാം നശിപ്പിച്ചു കളഞ്ഞത്. 

കൃഷ്ണ ജില്ലാ പൊലീസ് മേധാവി വി മോഹനറാവുവാണ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഇത്തരത്തില്‍ നശിപ്പിക്കാന്‍ നിർദേശം നല്‍കിയത്. കർശന പരിശോധന ഇനിയും തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Follow Us:
Download App:
  • android
  • ios