Asianet News MalayalamAsianet News Malayalam

പോലീസ് പണം തട്ടിയെടുത്തു; ഫാദർ ആൻറണി മാടശ്ശേരിയുടെ പരാതിയിൽ കേസെടുത്തു

6 കോടി 66 ലക്ഷം തട്ടിയെടുത്ത പോലീസ് ഒൻപത് കോടി  66 ലക്ഷം രൂപ മാത്രമേ ആദായനികുതി വകുപ്പിന് കൈമാറിയുള്ളൂ എന്നും ഫാദർ ആൻറണി പരാതിപ്പെട്ടിരുന്നു.

bishop franco mulakkal close aid register case against punjab police
Author
Jalandhar, First Published Apr 13, 2019, 5:44 PM IST

ജലന്ധര്‍: പഞ്ചാബ് പോലീസ് പണം തട്ടിയെടുത്തെന്ന ഫാദർ ആൻറണി മാടശ്ശേരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഖന്ന സ്റ്റേഷനിലെ 2 എ എസ് ഐ മാർക്കെതിരെയും പൊലീസിന് രഹസ്യ വിവരം നൽകിയ സ്വകാര്യ വ്യക്തിക്ക് എതിരെയും ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

മൊഹാലി  ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷൻ കീഴിലാണ് എഫ്ഐആർ എടുത്തിരിക്കുന്നത്. പഞ്ചാബ് പോലീസ് പണം പിടിച്ചെടുത്തത്  ഹൈവേയിലെ വാഹന പരിശോധനയിൽ അല്ലെന്നും ഫാദർ മാടശ്ശേരിയുടെ താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ ആണെന്നും ഐജിയുടെ  അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഫാ മാടശ്ശേരിയുടെ പരാതിയിൽ അന്വേഷണം നടത്തിയ ഐ ജി പികെ സിൻഹയുടെ ശുപാർശയിലാണ് നടപടി. കേസിൽ അവ്യക്തത ഉള്ളതിനാൽ  കൂടുതൽ വിശദമായ അന്വേഷണം വേണമെന്നും ഐജി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

നേരത്തെ ജലന്ധറിലും ഖന്ന  പോലീസ് സ്റ്റേഷനിലുമെത്തിയ  ഐജി തെളിവെടുപ്പ് നടത്തിയിരുന്നു.  താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന പോലീസ് 16 കോടി 65 ലക്ഷം  രൂപ തട്ടിയെടുത്തു എന്നാണ് ഫാദർ ആൻറണി ഐ ജി ക്ക് മൊഴി നൽകിയിരുന്നത്.

6 കോടി 66 ലക്ഷം തട്ടിയെടുത്ത പോലീസ് ഒൻപത് കോടി  66 ലക്ഷം രൂപ മാത്രമേ ആദായനികുതി വകുപ്പിന് കൈമാറിയുള്ളൂ എന്നും ഫാദർ ആൻറണി പരാതിപ്പെട്ടിരുന്നു.ഫാ മാടശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത  9 കോടി 66 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താൻ ആദായ നികുതി വകുപ്പു രേഖകളുടെ  പരിശോധന തുടരുന്നു.

Follow Us:
Download App:
  • android
  • ios