Asianet News MalayalamAsianet News Malayalam

വെമ്പായത്ത് ബിജെപി-ഡിവൈഎഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്

വെമ്പായം മദപുരത്ത് ബിജെപി(BJP) -ഡിവൈഎഫ്ഐ(DYFI) സംഘർഷം. വെയ്റ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

BJP DYFI clash in Vembayam Four people were injured
Author
Kerala, First Published Oct 15, 2021, 12:16 AM IST

തിരുവനന്തപുരം: വെമ്പായം മദപുരത്ത് ബിജെപി(BJP) -ഡിവൈഎഫ്ഐ(DYFI) സംഘർഷം. വെയ്റ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാല് പേർക്ക് പരിക്കേറ്റു.  സിപിഎംബ്രാഞ്ച് സെക്രട്ടറി സുരേഷ്, ഡി വൈ എഫ് ഐ പ്രവർത്തകനായ രാഹുൽ  ആർ എസ് എസ് പ്രവർത്തകരായ ജിതിൻ, വിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് പേരെ മെഡിക്കൽ കോളേജിലും രണ്ട് പേരെ കന്യാകുളങ്ങര സർക്കാർ  ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കൊല്ലം ജില്ലയിലെ കടക്കലിൽ നേരത്തെ എസ്‌എഫ്‌ഐ  പ്രവർത്തകരും ബി‌ജെ‌പി  പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കടയ്ക്കൽ എസ് എച്ച് എം കോളജിന്  മുന്നിലായിരുന്നു സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ മൂന്ന് ബി‌ജെ‌പി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.

കോളേജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി‌ജെ‌പി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios