ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ദസ്നയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് ബിഎസ് തോമറാണ് കൊല്ലപ്പെട്ടത്.

ഇരുചക്ര വാഹനത്തില്‍ എത്തിയ അക്രമി തോമറിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.