ആലത്തൂർ: ഇന്‍റര്‍നെറ്റിൽ നിന്നും  കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തതിന്  ബി.ജെ.പി ഐടി സെൽ മുൻ കോ- ഓർഡിനേറ്റർ അറസ്റ്റിൽ.  ബി.ജെ.പി ആലത്തൂർ മണ്ഡലം ഐ ടി സെൽ മുൻ  കോ ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ്(28) ആലത്തൂർ സി.ഐ ബോബിൻ മാത്യുവിൻറെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റ് ചെയ്ത്. 

കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദ്ദേശാനുസരണം റെയ്ഡ് നടത്തിയ റെയ്ഡിലാണ് അശ്വിൻ മുരളിയെ അറസ്റ്റ് ചെയ്യുന്നത്.  ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ  ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

ഐ.ടി. ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു. ഗ്രേഡ് എസ്.ഐ റഹിമാൻ, എ.എസ്.ഐ ബാബു പോൾ, സി.പി.ഒ സുജിഷ, സൈബർ സെൽ ഉദ്യോഗസ്ഥൻ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.