ഖജ്ജര്‍(ഹരിയാന): ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതില്‍ പ്രതിഷേധിച്ച് യുവാവ് സഹോദരനെ വെടിവെച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിയാന സ്വദേശിയും ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമായ ധര്‍മേന്ദര്‍ സിലാനിയാണ് സഹോദന്‍ രാജയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഇരുവരും കസിന്‍ സഹോദരന്മാരാണ്. 

ബിജെപിയുടെ പ്രവര്‍ത്തകനായ ധര്‍മേന്ദര്‍ രാജയോട് ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ കോണ്‍ഗ്രസിന് വോട്ടു ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ധര്‍മേന്ദര്‍ വെടിവെച്ചത്. ആറാം ഘട്ട ലോക് സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പ്രദേശത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ രാജയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.