തിരുവനന്തപുരം: വിളപ്പിൽശാലയിൽ റിട്ടയേർഡ് വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റബ്ബർതോട്ടത്തിൽ കണ്ടെത്തി. കാക്കുളം സ്വദേശി വിൻസെന്‍റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നീലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഹൃദയസംബന്ധമായ രോഗങ്ങളുള്ള ഇയാൾ ഏറെ നാളായി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.