താമരശ്ശേരി റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍കെ ഷാജിയുടെ  നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും കണ്ടെത്തിയത്. 

കോഴിക്കോട്: എക്‌സൈസ് നടത്തിയ റെയ്ഡിഡില്‍ വാഷും ചാരായവും പിടികൂടി. താമരശേരി എക്‌സൈസ് റേഞ്ചിലെ ചമല്‍ കേളന്‍മൂല ഭാഗത്ത് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ വാഷും 4 ലിറ്റര്‍ ചാരായവും വാറ്റു ഉപകരണങ്ങളും കണ്ടെത്തിയത്. താമരശ്ശേരി റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍കെ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും കണ്ടെത്തിയത്. സിഇഒ മാരായ ശ്യാം പ്രസാദ്. നൗഷീര്‍ ടി വി, സുജില്‍. എസ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.