ഒഡിഷ: കൂടോത്രം ചെയ്തെന്നാരോപിച്ച് അമ്മായിയെ പതിനേഴുകാരന്‍ വെട്ടിക്കൊന്നു. വീടിന് സമീപം പൂജകള്‍ ചെയ്ത ബന്ധുവായ സ്ത്രീയെയാണ് ആണ്‍കുട്ടി അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെയാണ് ആണ്‍കുട്ടി ആക്രമിച്ചത്. ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ഗായല്‍മുണ്ടയിലാണ് സംഭവം. ജിന്‍കി പുര്‍ത്തി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

തന്‍റെ കുടുംബത്തിന് എതിരായി അമ്മായി മന്ത്രവാദം ചെയ്യുന്നുവെന്ന് ആണ്‍കുട്ടി നേരത്തെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അമ്മായിയായ സ്ത്രീ നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ തയ്യാറാവാതിരുന്ന കുട്ടി ഏറെ നാളായി സ്ത്രീയെ അപായപ്പെടുത്താന്‍ തക്കംനോക്കിയിരിക്കുകയായിരുന്നു. അരിവാള്‍ ഉപയോഗിച്ച് സ്ത്രീയെ തുടര്‍ച്ചയായി വെട്ടിയ കുട്ടി  മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.