21കാരിയായ കൊച്ചി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. മലക്കപ്പാറയിൽ കാട്ടിൽ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് ആൺസുഹൃത്തിന്‍റെ മൊഴി.
തൃശ്ശൂർ: കൊച്ചി മരട് സ്വദേശിയായ യുവതിയെ ആൺസുഹൃത്ത് കൊന്ന് കാട്ടിൽ തള്ളി. 21 കാരിയായ ഈവയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മലക്കപ്പാറയിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
മരട് സ്വദേശിയായ ഈവ എന്ന യുവതിയെ കാണാനില്ലെന്ന വിവരം ആതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്ന വിവരം ലഭിച്ചും മലക്കപ്പാറയെത്തിപ്പോഴും രണ്ട് പേരും കാറിലുണ്ടായിരുന്നു കാറിന്‍റെ നമ്പറും പൊലീസിന് ലഭിച്ചു.
എന്നാൽ തമിഴ്നാടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ യുവതിയുണ്ടായിരുന്നില്ല. പരിശോധനയിൽ കാറിൽ രക്തക്കറയും കണ്ടെത്തി. തുടർന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്. മലക്കപ്പാറയിൽ കാട്ടിൽ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി. മൃതദേഹം കണ്ടെത്താൻ മലക്കപ്പാറയിലെ കാട്ടിൽ തിരച്ചിൽ തുടരുകയാണ്.
