Asianet News MalayalamAsianet News Malayalam

റെയിഡ് വന്നു; 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൌവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍

തഹസില്‍ദാറായ കല്‍പേഷ് കുമാര്‍ ജെയിന് വേണ്ടി ഒരു കരാറുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പര്‍വത് സിംഗ് എന്നയാളെ രാജസ്ഥാന്‍  അഴിമതി വിരുദ്ധ വിഭാഗം  അറസ്റ്റ് ചെയ്തിരുന്നു

bribery case fearing raid tehsildar burns Rs 20 lakh
Author
Jaipur, First Published Mar 25, 2021, 3:02 PM IST

ജയ്പൂര്‍: അഴിമതി വിരുദ്ധ വിഭാഗം പരിശോധന നടക്കുന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൌവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

തഹസില്‍ദാറായ കല്‍പേഷ് കുമാര്‍ ജെയിന് വേണ്ടി ഒരു കരാറുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പര്‍വത് സിംഗ് എന്നയാളെ രാജസ്ഥാന്‍  അഴിമതി വിരുദ്ധ വിഭാഗം  അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസിബി ഉദ്യോഗസ്ഥര്‍ ജെയിന്‍റെ വീട്ടില്‍ എത്തി.

എസിബിയുടെ വരവ് അറിഞ്ഞ ജെയിന്‍ വീട് ഉള്ളില്‍ നിന്നും പൂട്ടി. അതിന് ശേഷം തന്‍റെ വീട്ടില്‍ സൂക്ഷിച്ച 20 ലക്ഷത്തോളം രൂപ അടുക്കളയിലെ ഗ്യാസ് സ്റ്റൌവില്‍ വച്ച് കത്തിച്ചു. എന്നാല്‍ ലോക്കല്‍ പോലീസിന്‍റെ സഹായത്തോടെ വീട്ടിനകത്ത് പ്രവേശിച്ച എസിബി അധികൃതര്‍ തീകെടുത്തി 1.5 ലക്ഷത്തിന്‍റെ പണം കണ്ടെടുത്തു. ജെയിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരെയും എസിബി ചോദ്യം ചെയ്യുകയാണ് എന്നാണ് അറിയുന്നത്.

Follow Us:
Download App:
  • android
  • ios