തിട്ടമേല്‍ സ്വദേശി അരമന ബാബു എന്നു വിളിക്കുന്ന ബാബു ആണ് അറസ്റ്റിലായത്. ഭാര്യയുമായി ഉള്ള സൗഹൃദത്തിൻ്റെ പേരിലായിരുന്നു ആക്രമണം. 

ആലപ്പുഴ: ചെങ്ങന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥൻ്റെ കാലു തല്ലി ഒടിച്ച കേസിൽ പ്രതി റിമാൻഡിൽ. തിട്ടമേല്‍ സ്വദേശി അരമന ബാബു എന്നു വിളിക്കുന്ന ബാബു ആണ് അറസ്റ്റിലായത്. ഭാര്യയുമായി ഉള്ള സൗഹൃദത്തിൻ്റെ പേരിലായിരുന്നു ആക്രമണം. 

കുട്ടമത്തറയില്‍ കാര്‍ത്തിക ഭവനില്‍ ജോസിനാണ് മർദ്ദനമേറ്റത്. 27ന് അർദ്ധ രാത്രിയാണ് ആണ് സംഭവം. വൈദ്യുതി ഇല്ലാത്ത സമയത്താണ് ബാബു വീട്ടില്‍ അതിക്രമിച്ചു കയറി ജോസിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ബാബുവിൻ്റെ ഭാര്യയുമായി ജോസിന് ഉള്ള സൗഹൃദമാണ് വൈരാഗ്യത്തിനും ആക്രമണത്തിനും കാരണമായി പൊലീസ് പറയുന്നത്. 

ഗുരുതരമായി പരിക്കറ്റ ജോസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ ബാബുവിനെ റിമാൻഡ് ചെയ്തു. ഒപ്പം രണ്ടു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ.ആര്‍ ജോസ്, സിഐ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചിൽ തുടങ്ങി.