ആംബുലൻസിനെ സ്വകാര്യ ബസ് വഴിമുടക്കിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.മനകൊടി സ്വദേശി സുജിൽ ആണ് അറസ്റ്റിലായത്. 

തൃശൂര്‍: ആംബുലൻസിനെ സ്വകാര്യ ബസ് വഴിമുടക്കിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.മനകൊടി സ്വദേശി സുജിൽ ആണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ചിരുന്ന ബസും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്തു ഐഷാബിയെ അവശനിലയിൽ വാടാനപ്പള്ളി ആക്ട്സിന്റെ ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മനക്കൊടിയിൽ വരിതെറ്റിച്ച് വന്ന ബസാണ് ഗതാഗത തടസം സൃഷ്ടിച്ചത്. ഇതോടെ
ആംബുലൻസിനു പോകാൻ കഴിയാത്ത സ്ഥിതിയായി.

ആംബുലൻസ്‌ ഡ്രൈവർ മൻസൂർ ഇറങ്ങി ചെന്ന് ബസ് ഡ്രൈവറോട് ബസ് മാറ്റാൻ ആവശ്യപ്പെട്ട് തർക്കത്തിനൊടുവിലാണ് ആംബുലൻസിന് കടന്നു പോകാനായത്. 15 മിനിറ്റ് തർക്കം നീണ്ടു. ആശുപത്രിയിൽ വൈകി എത്തിയ രോഗിയെ രക്ഷിക്കാനായില്ല. സംഭവം വിവാദമായൊതോടെയാണ് വെസ്റ്റ് പോലീസ് കേസ് എടുത്തത്. പ്രദേശത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഗതാഗത തടസം ഉണ്ടാക്കുന്നത് പതിവാണെന്നു നാട്ടുകാർ പറഞ്ഞു.