കോട്ടയം: കോട്ടയത്ത് അപകടകരമായി ബസ്  ഓടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. കോട്ടയം കുറുപ്പുംതറയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ബൈക്ക് യാത്രികൻ പുതുപ്പള്ളി സ്വദേശി ബിബിൻ വർഗീസിനാണ് പരിക്കേറ്റത്. അപകടരമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബിബനെ ആവേ മരിയ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് മർദ്ദിച്ചത്.

ബൈക്കിൽ യാത്രചെയ്യുകയായിരുന്നു മർദ്ദനമേറ്റ ബിബനും സഹോദരനും. അപകടകരമായെത്തി ബസിന്റെ പിൻഭാഗം  ബൈക്കിലുണ്ടായ ബിബനെ ചെറുതായി തട്ടി. അപകടകരമായി രീതിയിൽ മുന്നോട്ട് പോയ ബസ് ജീവനക്കാരോട് അടുത്ത ജംഗ്ഷനിൽ വെച്ച് ഇക്കാര്യം പറയാൻ ചെന്നപ്പോഴാണ് ജീവനക്കാർ മർദ്ദിച്ചതെന്ന് ബിബിൻ പറഞ്ഞു. യത്രക്കാർ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നു