Asianet News MalayalamAsianet News Malayalam

മോഷ്ടിച്ച ബൈക്ക് ലഹരിസംഘത്തിന് കൈമാറി ലഹരി വാങ്ങും; മൂന്നംഗ സംഘം പിടിയില്‍

രാത്രി സമയങ്ങളില്‍ ടൗണില്‍ കറങ്ങി ബില്‍ഡിംഗ് പാര്‍ക്കിങ്ങിലും, കടകള്‍ക്ക് സമീപത്തും നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം നടത്തുകയാണ് രീതി.

calicut bike theft gang arrested joy
Author
First Published Jun 7, 2023, 8:58 AM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയില്‍. പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസില്‍ മുഹമ്മദ് റംഷാദ് ഇ. ടി (32), ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടില്‍ അജ്‌നാസ് പി.എ (23), അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരെയാണ് പിടികൂടിയത്. ടൗണ്‍, വെള്ളയില്‍ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടയാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഇവരെ പിടികൂടിയത്. 

രാത്രി സമയങ്ങളില്‍ ടൗണില്‍ കറങ്ങി ബില്‍ഡിംഗ് പാര്‍ക്കിങ്ങിലും, കടകള്‍ക്ക് സമീപത്തും നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം നടത്തുകയാണ് രീതി. മോഷ്ടിച്ച ബൈക്ക് ലഹരിവില്‍പനക്കാര്‍ക്ക് കൊടുത്തിട്ട് അവരില്‍ നിന്ന് മയക്കുമരുന്നു വാങ്ങുന്നത് സംഘത്തിന്റെ രീതി. പൊക്കുന്ന് സ്വദേശി സിദ്ധിക്കിന്റെ സ്‌കൂട്ടര്‍ ചെറൂട്ടി റോഡ് ലോറി സ്റ്റാന്റില്‍ നിന്നും വെള്ളയില്‍ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ഗാന്ധി റോഡ് ഭാഗത്തു നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്. 

പിടികൂടിയ മൂന്നുപേരുടെയും പേരില്‍ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് റംഷാദിന് ടൗണ്‍ കേസില്‍ കഞ്ചാവ് കേസും, അജ്‌നാസിന് കസബ, ടൗണ്‍, നല്ലളം എന്നിവിടങ്ങളില്‍ മാല മോഷ്ടിക്കല്‍, ബൈക്ക് മോഷണം കേസുകളും ഉണ്ട്. ഷംജാദിന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ കഞ്ചാവ് കേസും ടൗണ്‍ സ്റ്റേഷനില്‍ ഹണി ട്രാപ്പ് കേസുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഡാന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍, അഖിലേഷ് കെ, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐ. ഷാജി ഇ.കെ, രമേഷ് എ, സജേഷ് കുമാര്‍, വെള്ളയില്‍ സ്റ്റേഷനിലെ എസ്.ഐ അരുണ്‍ വി.ആര്‍, രഞ്ജിത്ത്, ലിജേഷ് ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
 

കോൺ​ഗ്രസ് വിടാനുള്ള സച്ചിൻ്റെ നീക്കം നിഷേധിച്ച് കോൺഗ്രസ്; മൗനം തുടർന്ന് പൈലറ്റ്, അനുനയിപ്പിക്കാനൊരുങ്ങി കെസി 
 

Follow Us:
Download App:
  • android
  • ios