തൃശ്ശൂര്‍: തൃശ്ശൂര്‍ നഗര മധ്യത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ തൃശൂർ ശക്തന്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. ഒന്നര അടി ഉയരമുള്ള കഞ്ചാവ് ചെടിക്ക് പൂർണ്ണ വളർച്ചയെത്താന്‍ നാലര അടി കൂടി വളരേണ്ടതുണ്ട്. 

വളരെ മുന്തിയ ഇനം നീല ചടയൻ വിഭാഗത്തിൽ പെട്ട കഞ്ചാവ് ചെടിയാണെന്ന് പരിശോധനയിൽ വ്യക്തമായി.  ചെടി പരിപാലിച്ചിരുന്ന ആളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ  പരിസരത്തുള്ള സിസിടിവി കൂടി പരിശോധിച്ചതിന് ശേഷം മാത്രമേ  അറസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.