കാസര്‍കോട്: വീട്ടുവളപ്പിൽ കഞ്ചായവ് ചെടി വളർത്തിയ ആളെ എക്സൈസ് സംഘം പിടികൂടി. കാസർഗോഡ് വെസ്റ്റ് എളേരി കൊളത്തുകാട് സ്വദേശി ബെന്നിയെയാണ് പിടികൂടിയത്. വീട്ടു വളപ്പിൽ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം പിഴുതെടുത്ത് നശിപ്പിച്ചു. 

കഴിഞ്ഞ ആറ് മാസമായി ബെന്നി കഞ്ചാവ് ചെടിക്ക് വളമിട്ട് വെള്ളമൊഴിച്ച് പരിപാലിച്ചു വരികയായിരുന്നു. പച്ചക്കറി കൃഷിക്കിടയിൽ ഓലകെട്ടി മറച്ചാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. ആറടിയോളം ചെടികൾ വളർന്നിരുന്നു.