കക്കാപ്പുര സ്വദേശി ഗണപതിയുടെ വീടിന്റെ മതിലും കിണറും തകർത്താണ് ബസ് നിന്നത്.

നെടുമങ്ങാട്: നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്തു. നെടുമങ്ങാട് എൽഐസി ജംക്‌ഷനിലാണ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകർത്തത്. സംഭവത്തിൽ ആളപായമില്ല. രാത്രി 10മണിയോടെ ആണ് അപകടമുണ്ടായത്. നെടുമങ്ങാട് ടൗണിൽ നിന്ന് എൽഐസി ഓഫിസ് ജംക്‌ഷനിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. കക്കാപ്പുര സ്വദേശി ഗണപതിയുടെ വീടിന്റെ മതിലും കിണറും തകർത്താണ് ബസ് നിന്നത്. ‌‌‌‌വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ബസ് കഴുകിയ ശേഷം വരികയായിരുന്നു. വരുന്ന വഴി നിർത്തി ഇട്ടിരുന്ന 2 കാറിൽ ഇടിച്ച ശേഷമാണ് ബസ് വൈദ്യുതി പോസ്റ്റ് തകർത്തത്. ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടിയതായി പൊലീസ് വിശദമാക്കുന്നത്. ഇവർ രണ്ട് പേരും മദ്യപിച്ചിരുന്നതായാണ് സംശയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം