തീപിടുത്തത്തെ തുടർന്ന് ബസ്സിലുണ്ടായിരുന്നവർ എമർജൻസി വാതിലിലൂടെ രക്ഷപ്പെട്ടെങ്കിലും കാറിൽ ഉണ്ടായിരുന്നവർക്ക് രക്ഷപ്പെടാനായില്ല.

ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ ബസും കാറും കൂട്ടിയിടിച്ച് 5 മരണം. അപകടത്തിൽ മരിച്ച 5 പേരും കാർ യാത്രക്കാരാണ്. യമൂന എക്സ്പ്രസ് വേയിലാണ് സംഭവം. എക്സ്പ്രസ് വേയിലൂടെ കടന്നു വന്ന ബസിന്റെ നിയന്ത്രണം റോഡിലെ ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് നഷ്ടപ്പെട്ടു. തുടർന്ന് ബസിന് പിന്നാലെ വന്ന കാർ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇത് മൂലം ഇരു വാഹനങ്ങൾക്കും തീപിടിച്ചു. തീപിടുത്തത്തെ തുടർന്ന് ബസ്സിലുണ്ടായിരുന്നവർ എമർജൻസി വാതിലിലൂടെ രക്ഷപ്പെട്ടെങ്കിലും കാറിൽ ഉണ്ടായിരുന്നവർക്ക് രക്ഷപ്പെടാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്