കുണ്ടറ: വിദേശത്തുനിന്ന് നാട്ടിലെത്തി നിരീക്ഷണ നിര്‍ദേശം പാലിക്കാതെ കറങ്ങി നടന്ന രണ്ട് കുടുംബങ്ങളിലെ ഒമ്പത് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടെത്തിയ ആരോഗ്യവകുപ്പ് അധികൃതരേയും പൊലീസിനേയും വീട്ടുകാര്‍ അസഭ്യം പറയുകയും ചെയ്തു. 

പ്രശ്‌നങ്ങളുണ്ടായതിനെതുടര്‍ന്ന് കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ടതോടെ വീട്ടുകാര്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. കഴിഞ്ഞ 14ാം തിയതിയാണ് ഈ ഒന്പത് പേരും ദുബായിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം കുണ്ടറയിലെത്തിയത്. ഇവര്‍ നാട്ടിലെത്തിയ ദിവസം മുതല്‍ കടകളിലും പള്ളികളിലും പോകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു