ബംഗളൂരു: പതിനൊന്നുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബംഗളൂരു ബസവേശ്വര നഗറിൽ താമസിക്കുന്ന ഗീതശ്രീയെന്ന യുവതിയാണ് തന്റെ മകളെ അധ്യാപിക ബാലിശമായ കാര്യത്തെച്ചൊല്ലി മർദ്ദിച്ചെന്ന് പരാതി നൽകിയത്.

കുട്ടിയുടെ വലതുകൈയ്ക്കും തോളിനും സാരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ചോദിക്കുന്നതിനായി ഗീതശ്രീ സ്കൂളിൽ ചെന്നെങ്കിലും സംഭവത്തിൽ പരാതി നൽകിയാൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്ന് മറ്റ് അധ്യാപകർ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഗീതശ്രീ പറയുന്നു

കുട്ടിയെ ചികിത്സക്കായി സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുവതി പൊലീസിനെ അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയെ മർദ്ദിച്ച അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.