Asianet News MalayalamAsianet News Malayalam

പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും

2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.  വീട്ടിൽ വച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ച കാര്യം കുട്ടി പിന്നീട് അമ്മയുടെ സുഹൃത്തിനോട് വെളിപ്പെടുത്തുകയായിരുന്നു. 

case of sexually assaulting a twelve year old girl accused will be sentenced to rigorous imprisonment
Author
First Published Nov 22, 2022, 11:18 PM IST

കോഴിക്കോട്: പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അടിവാരം നൂറാംതോട് സ്വദേശി ചെമ്മങ്കോട് വീട്ടിൽ ബിജേഷിനാണ് (40) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചത്. 

2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.  വീട്ടിൽ വച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ച കാര്യം കുട്ടി പിന്നീട് അമ്മയുടെ സുഹൃത്തിനോട് വെളിപ്പെടുത്തുകയായിരുന്നു. അത്തോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ പി.കെ.ജിതേഷ്, പേരാമ്പ്ര ഡിവൈഎസ്പി ജയൻ ഡൊമിനിക് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി. ജെതിൻ ഹാജരായി.

Read Also: ഓഫീസിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ കാട്ടാക്കട സബ് രജിസ്ട്രാരെ തിരിച്ചു നിയമിച്ചു

Follow Us:
Download App:
  • android
  • ios