Asianet News MalayalamAsianet News Malayalam

ഓഫീസിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ കാട്ടാക്കട സബ് രജിസ്ട്രാരെ തിരിച്ചു നിയമിച്ചു

തന്റെ പക്കൽനിന്നു പണമോ പാരിതോഷികമോ കണ്ടെത്തിയിട്ടില്ലെന്ന് സന്തോഷ് കുമാർ വകുപ്പ് മേധാവിക്ക് വിശദീകരണം നൽകിയതിനെ തുടർന്നാണ് സസ്‌പെൻഷൻ പിൻവലിച്ചത്.

suspended sub registrar reappointed after clarification given to higher authorities
Author
First Published Nov 22, 2022, 4:37 PM IST

തിരുവനന്തപുരം: വിജിലൻസ് പരിശോധനയിൽ ഓഫീസിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ കാട്ടാക്കട സബ് രജിസ്ട്രാരെ തിരിച്ചു നിയമിച്ചു. സസ്‌പെൻഷൻ നടപടി പിൻവലിച്ചത് സബ് രജിസ്ട്രാർ നൽകിയ വിശദീകരണം പരിഗണിച്ചതിനെ തുടർന്ന്. സബ് രജിസ്ട്രാർ കെ.സി.സന്തോഷ് കുമാറിനെയാണ് രജിസ്ട്രേഷൻ ഐ.ജി.യുടെ ഉത്തരവിനെ തുടർന്ന് തിരികെ അതേ ഓഫീസിൽ നിയമിച്ചത്.  

തന്റെ പക്കൽനിന്നു പണമോ പാരിതോഷികമോ കണ്ടെത്തിയിട്ടില്ലെന്ന് സന്തോഷ് കുമാർ വകുപ്പ് മേധാവിക്ക് വിശദീകരണം നൽകിയതിനെ തുടർന്നാണ് സസ്‌പെൻഷൻ പിൻവലിച്ചത്. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം ഓഫീസിലെത്തി ചുമതലയേറ്റു.

ഈ മാസം ആദ്യമാണ് കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലാ രജിസ്ട്രാരുടെ പരിശോധന നടക്കുന്നതിനിടെ പോലീസ് വിജിലൻസിന്റെ മിന്നൽപ്പരിശോധനയുണ്ടായത്. ഈ സമയം ഓഫീസിൽ ഉണ്ടായിരുന്ന ആധാരം എഴുത്തുകാരൻ, പാർടൈം സ്വീപ്പർ എന്നിവരിൽനിന്നു പണം പിടിച്ചെടുക്കുകയും, രേഖകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നു കണക്കിൽപ്പെടാത്ത 2050 രൂപ കണ്ടെടുക്കുയും ചെയ്തു. 

തുടർന്ന് ജില്ലാ രജിസ്ട്രാർ ജനറൽ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ, പാർടൈം സ്വീപ്പർ എന്നിവരെ അടുത്ത ദിവസം സസ്പെൻഡ് ചെയ്യുകയും പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം, മൂകാംബികയിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

രാശി/തുക കോളത്തിൽ 'തുലാ രാശി' എന്നെഴുതി, വൈറലായി ബാങ്ക് സ്ലിപ്പ്

കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ ഓടി മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു

Follow Us:
Download App:
  • android
  • ios