കൊല്ലം: മിണ്ടാപ്രാണികളോട് കൊടും ക്രൂരത. കൊല്ലം ഇരവിപുരത്ത് മൂന്ന് പൂച്ചകുഞ്ഞുങ്ങളെ കഴുത്തില്‍ കരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു. കൊല്ലം ഇരവിപുരത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാവിലെ പത്ത് മണിയോടെയാണ്കുത്തില്‍ ചരട് കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തിയശേഷം തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

ചാക്കില്‍ ചെട്ടിയാണ് വഴിവക്കില്‍ കണ്ട് തള്ളിയത്. നാട്ടുകാരു‍ടെ ശ്രദ്ധയില്‍പ്പെടതോടെ പൂച്ചകുട്ടികളെ ആരുടെ വീട്ടില്‍ വളര്‍ത്തിയതാണന്ന് അന്വേഷണം തുടങ്ങി എന്നാല്‍ ഉടമകളെ കണ്ടെത്താൻ‍ കഴിഞ്ഞില്ല. ഈ പ്രദേശത്ത് മുന്‍പും ഇത്തരത്തില്‍ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടിയിടുണ്ട്.

നേരത്തെ തൊട്ടടുത്തുള്ള ചന്തയില്‍ ഉണ്ടായിരുന്ന നായ്കുട്ടികളോടും ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചിടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ച് മൂടി. സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.