ജോര്‍ജ് പൊന്നയ്യയെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സംഘടിപ്പിച്ച യോഗത്തിലാണ് ഫാദര്‍ പരാതിക്ക് അടിസ്ഥാനമായ ആരോപണം ഉന്നയിച്ചത്. 

മധുരൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്ര മന്ത്രി അമിത് ഷാ, ഡിഎംകെ മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയെ തുടര്‍ന്ന് കാത്തലിക് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പനവിളൈ പാരിഷ് വൈദികന്‍ ഫാദര്‍ ജോര്‍ജ് പൊന്നയ്യക്കെതിരെയാണ് കന്യാകുമാരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജോര്‍ജ് പൊന്നയ്യയെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സംഘടിപ്പിച്ച യോഗത്തിലാണ് ഫാദര്‍ പരാതിക്ക് അടിസ്ഥാനമായ ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. 1982ലെ മണ്ടൈകാട് കലാപത്തിലെ പ്രധാന കുറ്റവാളി ബിജെപി എംഎല്‍എ എം ആര്‍ ഗാന്ധിയാണെന്ന് ഫാദര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് പറയാന്‍ പോലും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നാണക്കേടാണെന്നും ഫാദര്‍ പ്രസംഗത്തില്‍ പറഞ്ഞെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona