ഫേസ്ബുക്കിലൂടെയാണ് അമേരിക്കൻ പ്രൊഫസറെ ഇയാൾ പരിചയപ്പെട്ടത്. വീഡിയോ ചാറ്റിനിടെ ന​ഗ്നചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിച്ചു.

ദില്ലി: വീഡിയോ കോൾ ചെയ്ത് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി അമേരിക്കൻ വനിതാ പ്രൊഫസറിൽനിന്ന് 48,000 ഡോളർ (ഏകദേശം 38.40 ലക്ഷം രൂപ) തട്ടിയെടുത്ത യുവാവിനെ സിബിഐ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒരു പ്രമുഖ സർവകലാശാലയിലെ പ്രൊഫസറുടെ പരാതിയെത്തുടർന്നാണ് ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് ദില്ലി സ്വദേശിയെ സിബിഐ അറസ്റ്റ് ചെയ്തത്. രാഹുൽ കുമാർ എന്ന യുവാവാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയത്.

പ്രൊഫസറുടെ പരാതിയിൽ സിബിഐയുടെ ഇന്റർനാഷണൽ ഓപ്പറേഷൻ ഡിവിഷൻ കേസെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അമേരിക്കൻ പ്രൊഫസറെ ഇയാൾ പരിചയപ്പെട്ടത്. വീഡിയോ ചാറ്റിനിടെ ന​ഗ്നചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിച്ചു. ചിത്രങ്ങൾ ലഭിച്ചതിന് ശേഷം പണം ആവശ്യപ്പെട്ട് ഇരയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പണം കൈമാറിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് വനിതാ പ്രൊഫസർ 48,000 ഡോളർ അയച്ചുകൊടുത്തു.

പണം കിട്ടിയതിന് ശേഷം ഇയാൾ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഐഫോണും ചാർജറും ഇയർഫോണും വാങ്ങി നൽകാൻ ഇയാൾ പ്രൊഫസറോട് ആവശ്യപ്പെട്ടു. രാഹുൽ കുമാറിന്റെ വീട്ടിൽ സിബിഐ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കണ്ടെടുത്തു. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പ്രൊഫസറുമായി അടുത്തത്. പിന്നീട് ബന്ധം വളര്‍ന്നു. തുടര്‍ന്നാണ് വീഡിയോ കോള്‍ ആരംഭിച്ചത്. വീഡിയോ കോളിനിടയില്‍ പ്രൊഫസറെ പ്രലോഭിപ്പിച്ച് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കോളിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്താണ് പിന്നീട് ഭീഷണിപ്പെടുത്തിയത്. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യം സഹിക്ക വയ്യാതെയാണ് പ്രൊഫസര്‍ നിയമനടപടിയുമായി മുന്നോട്ടുപോയത്. ഇയാള്‍ മറ്റാരെയെങ്കിലും ഇതുപോലെ പറ്റിച്ചിട്ടുണ്ടോ എന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. 

കുടിച്ച് തീർന്നപ്പോൾ വീണ്ടും മദ്യം വാങ്ങണമെന്ന്, തർക്കം കൈയ്യാങ്കളിയായി; രണ്ട് പേർക്ക് വെട്ടേറ്റു