Asianet News MalayalamAsianet News Malayalam

32 മൊബൈൽ ഫോൺ, 48 ലാപ്ടോപ്പും ഉൾപ്പെടെ പിടികൂടി സിബിഐ, ഓപ്പറേഷൻ ചക്ര 2 റെയ്ഡ്; കേരളമടക്കം രാജ്യത്തെ 76 ഇടങ്ങളിൽ

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ഓപ്പറേഷൻ ചക്ര 2

CBI raids 76 locations across country to prevent Cyber crime operation chakra 2 asd
Author
First Published Oct 19, 2023, 7:09 PM IST

ദില്ലി: ഓപ്പറേഷൻ ചക്ര 2 വിൻ്റെ ഭാഗമായി രാജ്യത്തെ  76 ഇടങ്ങളിൽ സി ബി ഐ റെയിഡ്. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 32 മൊബൈൽ ഫോൺ, 48 ലാപ്പ്ടോപ്പുകൾ എന്നിവയടക്കം നിരവധി ഉപകരണങ്ങൾ പിടികൂടിയെന്ന് സി ബി ഐ അറിയിച്ചു. ഇന്നത്തെ റെയ്ഡിൽ 5 കേസുകൾ എടുത്തെന്നും സി ബി ഐ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ഓപ്പറേഷൻ ചക്ര 2.

സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പണമില്ല, സിപിഎമ്മിനെ തീറ്റിപ്പോറ്റാൻ 27 കോടിയുടെ 'കേരളീയം': ചെന്നിത്തല

കേരളം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ഹരിയാന, തമിഴ്‌നാട്, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം കൂടുതൽ കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകുമെന്നും സി ബി ഐ വൃത്തങ്ങൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

സി ബി ഐ റെയ്ജഡിൻ്റെ വിശദാംശങ്ങൾ ഇങ്ങനെ

സംഘടിത സൈബര്‍ - സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ സി ബി ഐ നടത്തുന്ന ഓപ്പറേഷൻ ചക്രയുടെ ഭാഗമായി കേരളത്തിലുൾപ്പെടെ 76 ഇടങ്ങളിലാണ് സി ബി ഐ പരിശോധന നടത്തിയത്. അഞ്ച് കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, ദില്ലി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ദേശീയ അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്. പരിശോധനിയില്‍ 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്‌ടോപ്പുകള്‍ / ഹാര്‍ഡ് ഡിസ്‌കുകള്‍,  33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടി. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചു. നിലവിൽ സി ബി ഐ നടത്തുന്ന അന്വേഷണത്തിൽ നൂറ് കോടിയുടെ ക്രിപ്റ്റോ തട്ടിപ്പും ഉൾപ്പെടും. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് സി ബി ഐ വൃത്തങ്ങക്ഷ നൽകുന്ന സൂചന.

Follow Us:
Download App:
  • android
  • ios