Asianet News MalayalamAsianet News Malayalam

കണ്ടെയ്മെൻറ് സോണുകളിൽ വ്യാജ മദ്യ നിർമ്മാണത്തിന് സാധ്യത; അതീവജാഗ്രത വേണമെന്ന് എക്സൈസ് കമ്മീഷണർ

കണ്ടെയ്മൻറ് സോണുകളിൽ നിയന്ത്രങ്ങള്‍ മുതലാക്കി വ്യാജ വാറ്റിനും മദ്യവിൽപ്പനക്കുമുള്ള സാധ്യതയുണ്ടെന്നാണ് എക്സൈസ് ഇൻറലിജൻസിൻറെ റിപ്പോർട്ട്.

chance of fake liquor manufacturing in containment says zone excise commissioner
Author
Thiruvananthapuram, First Published Aug 20, 2021, 4:05 PM IST

തിരുവനന്തപുരം: കണ്ടയ്മെൻറ് സോണുകളിൽ വ്യാജ മദ്യ നിർമ്മാണത്തിന് സാധ്യതയുണ്ടെന്ന് എക്സൈസ് കമ്മീഷണർ. ഓണക്കാലത്ത് വ്യാജ മദ്യവും അന്തർസംസ്ഥാന സ്പിരിറ്റിനും സാധ്യതയുള്ളതിനാൽ അതീവജാഗ്രത പാലിക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലറിൽ എക്സൈസ് കമ്മീഷണർ ആനന്ദൻ കൃഷ്ണൻ മുന്നറിയിപ്പ് നൽകുന്നു.

കണ്ടെയ്മെൻറ് സോണുകളിലെ നിയന്ത്രണങ്ങള്‍ മുതലാക്കി വ്യാജ വാറ്റിനും മദ്യവിൽപ്പനക്കുമുള്ള സാധ്യതയുണ്ടെന്നാണ് എക്സൈസ് ഇൻറലിജൻസിന്‍റെ റിപ്പോർട്ട്. കോവിഡ് രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് ചില നിയന്ത്രങ്ങളുണ്ട്. ഇതുമുതലാക്കി വ്യാജ മദ്യനിർമ്മാണത്തിനും വിൽപ്പനക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രങ്ങളുണ്ടായിരുന്നപ്പോള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിർമ്മാണം പിടികൂടിയിരുന്നു. ഈ സ്ഥലങ്ങളിൽ രഹസ്യവിവരം ശേഖരിച്ച് പ്രത്യേക പരിശോധന വേണം, മദ്യ-കഞ്ചാവ് വിൽപ്പനക്ക് നേരത്തെ ശിക്ഷ അനുഭവിച്ചവർ, നിയമം ലംഘിച്ച് മദ്യ കച്ചവടം നടത്തിയിട്ടുള്ള ബാറുകള്‍ എന്നിവ നിരീക്ഷിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

വിൽപ്പന നടത്തുന്ന കള്ളിൽ നിന്നും മൂന്ന് സാമ്പികളുകള്‍ ശേഖരിച്ച പരിശോധനക്കായി അയക്കണമെന്ന മാ‍ർഗനിർദ്ദേശം പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഒരു മാസം മുമ്പ് പാലക്കാട് അണക്കപ്പാറയിൽ സ്പരിറ്റ് ചേർത്ത് കള്ളുവിൽപ്പന നടത്തുന്ന കേന്ദ്രം എക്സൈസ് കണ്ടെത്തുകയും എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഡയറി പിടികൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിർദ്ദേശം മുന്നോട്ടുവച്ചത്. എക്സൈസിന്‍റെ ഓണക്കാലകാല ഡ്രൈവ് ഇപ്പോള്‍ നടന്നു വരുകയാണ്. 23 വരെയാണ് സ്പെഷ്യൽ ഡ്രൈവ്. നിരവധി സ്ഥലങ്ങളിൽ വ്യാജ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കോട എക്സൈസ് നശിപ്പിച്ചു. അതിർത്തി ചെക്ക് പോസ്റ്റുകളിലും അയൽസംസ്ഥാന എക്സൈസ് -പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധകളും തുടരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios