Asianet News MalayalamAsianet News Malayalam

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ; ഭർത്താവ് അറസ്റ്റിൽ

ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​ർ നി​ർ​ത്തി​യ​പ്പോ​ൾ ശ്രീ​കാ​ന്ത് സ്യൂ​ട്ട്കേ​സു​മാ​യി പു​റ​ത്തി​റ​ങ്ങി മൃ​ത​ദേ​ഹം ക​ത്തി​ച്ചു. 

Charred Body Found in Suitcase in Tirupati is of 27 yr old Software Engineer Husband arrested
Author
Hyderabad, First Published Jul 1, 2021, 10:11 PM IST

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ ടെ​ക്കി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. വി​ജ​യ​വാ​ഡ​യി​ൽ നി​ന്ന് എ​ൻ​ജി​നീ​യ​റാ​യ ശ്രീ​കാ​ന്ത് റെ​ഡ്ഡി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ സി​ഗ്ന​ൽ ട്രാ​ക്ക് ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജൂ​ൺ 23-നാ​ണ് എ​ൺ​പ​ത് ശ​ത​മാ​നം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി ഭു​വ​നേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം തി​രു​പ്പ​തി​യി​ലെ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ക​ണ്ടെ​ത്തു​ന്ന​ത്. ഇവർക്ക് 27 വയസായിരുന്നു. ഒ​രു ടാ​ക്സി ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഒ​രു വ​ലി​യ സ്യൂ​ട്ട്കേ​സു​മാ​യി ശ്രീ​കാ​ന്തും കു​ഞ്ഞും ഇ​യാ​ളു​ടെ കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. 

ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​ർ നി​ർ​ത്തി​യ​പ്പോ​ൾ ശ്രീ​കാ​ന്ത് സ്യൂ​ട്ട്കേ​സു​മാ​യി പു​റ​ത്തി​റ​ങ്ങി മൃ​ത​ദേ​ഹം ക​ത്തി​ച്ചു. പി​ന്നീ​ട് ത​ന്‍റെ കാ​റി​ൽ ത​ന്നെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നു​മാ​ണ് ഡ്രൈ​വ​റു​ടെ മൊ​ഴി.

Follow Us:
Download App:
  • android
  • ios