കടയുടമയായ പെരുമാച്ചേരി കോട്ടപ്പൊയില്‍ സ്വദേശി ബാദുഷയെ കടയില്‍ വെച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് നാട്ടുകാര്‍ കടയുടെ മുന്നില്‍ തടിച്ചു കൂടി. വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ബാദുഷയെ നാട്ടുകാര്‍ പൊതിരെ തല്ലി.

കണ്ണൂർ: കണ്ണൂരില്‍ വന്‍ ലഹരി മരുന്ന് വേട്ട. കമ്പില്‍ ടൗണിലെ ബേക്കറിയില്‍ നിന്നും 462 ഗ്രാം എം ഡി എം എ എക്സൈസ് പിടികൂടി. കടയുടമയായ പെരുമാച്ചേരി സ്വദേശി ബാദുഷയെ എക്സൈസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചു.

കമ്പില്‍ ടൗണിലെ ബി ആര്‍ ലേബാന്‍ എന്ന ബേക്കറിയില്‍ ലഹരി വസ്തുക്കള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം കിട്ടിയത് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് പിന്നാലെ എക്സൈസ് സംഘം പരിശോധന തുടങ്ങി. ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ 462 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. കടയുടമയായ പെരുമാച്ചേരി കോട്ടപ്പൊയില്‍ സ്വദേശി ബാദുഷയെ കടയില്‍ വെച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് നാട്ടുകാര്‍ കടയുടെ മുന്നില്‍ തടിച്ചു കൂടി. വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ബാദുഷയെ നാട്ടുകാര്‍ പൊതിരെ തല്ലി.

ഏറെ പണിപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ബാദുഷയുടെ കാറില്‍ നിന്നും 11 ഗ്രാം എം ഡി എം എയും എക്സൈസ് പിടികൂടി. കമ്പില്‍ ഭാഗത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്ന കണ്ണികളില്‍ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് ലഹരി മരുന്ന് എത്തിച്ച് വിതരണം ചെയ്യുന്നത്.

YouTube video player