Asianet News MalayalamAsianet News Malayalam

പിപിഇ കിറ്റിട്ട് മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 1.80 ലക്ഷം കവര്‍ന്നു; പ്രതി പിടിയില്‍

കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറി മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർത്തായിരുന്നു മോഷണം.

chavakkad medical shop theft case accused arrested
Author
First Published Sep 26, 2022, 1:28 PM IST

തൃശ്ശൂര്‍: ചാവക്കാട് ആശുപത്രി പടിയിൽ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച നടത്തിയ   പ്രതി പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു  മോഷണം.  കൊട്ടാരക്കര 'കോട്ടത്തല രാജേഷ്' എന്നറിയപ്പെടുന്ന  കരിക്കത്ത് പുത്തൻവീട്ടിൽ  രാജേഷ് ആണ് പിടിയിലായത്. 1.80 ലക്ഷം രൂപയാണ് ഇയാള്‍ കവര്‍ന്നത്. പിപിഇ കിറ്റിട്ടായിരുന്നു മോഷണം.

കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറി മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർത്തായിരുന്നു മോഷണം. മോഷണ ദൃശ്യങ്ങള്‍ മെഡക്കല്‍ ഷോപ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.  മോഷണം നടന്ന് ഒരുമാസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.  നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രാജേഷെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കൽസിലാണ് മോഷണം നടന്നത്.

പാനൂരിൽ ക്ഷേത്രത്തിൽ മോഷണം ; 2 പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി   

കണ്ണൂർ: പാനൂരിൽ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കവർച്ച. 2 പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പഞ്ചലോഹ തിടമ്പും സൂര്യപ്രഭയും ഇളക്കിമാറ്റി. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. സംഭവത്തിൽ ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു. 

Read More : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
 

Follow Us:
Download App:
  • android
  • ios