പത്തനംതിട്ട: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി കൊല്ലം കടക്കലില്‍ പിടിയിലായി. തട്ടിപ്പിന് ഇരയായത് വ്യാപാര സ്ഥപാനങ്ങളില്‍ ജോലിചെയ്യുന്ന പെൺകുട്ടികള്‍ ഇതെ തട്ടിപ്പിന്‍റെ പേരില്‍ നേരത്തെ പ്രതി രണ്ട് പ്രാവശ്യം പിടിയിലായിടുണ്ട്.

പെൺകുട്ടികള്‍ മാത്രം ജോലിചെയ്യുന്ന കടകള്‍ നേരത്തെ നോക്കിവക്കും. ജോലി ചെയ്യുന്ന കുട്ടികളെ കുറിച്ച് രഹസ്യമായി തിരക്കും. പിന്നിട് കടകളില്‍ എത്തും കട ഉടമയുടെ സുഹൃത്താണന്ന് സ്വയം പരിചപ്പെടുത്തും. ഫോണില്‍ കടയുടമയുമായി സംസാരിക്കുന്നതായി അഭിനയിക്കും. സിനിമയിലെ പ്രോഡക്ഷന്‍ എക്സിക്യൂട്ടിവ് ആണന്ന് പരിചയപ്പെടുത്തി കടകളില്‍ ജോലിക്ക് നില്‍കുന്ന പെൺകുട്ടികളുമായി അടുപ്പത്തിലാകും. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്യത് പണവും സ്വര്‍ണവും തട്ടുകയാണ് പതിവ്

തട്ടിപ്പുകാരനായ രാജേഷിനെ വാഹന പരിശോധനക്ക് ഇടയിലാണ് കടക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ മുന്തിയ വസ്ത്രങ്ങള്‍ ധരിച്ച് ഇരുചക്രവാഹനത്തിലാണ് യാത്ര കഴിഞ്ഞ രണ്ടാഴ്ചക്ക് ഇടയില്‍ കടക്കല്‍ പൂയപ്പള്ളി ഓയൂര്‍ എന്നിവിടങ്ങളിലെ വിവിധ കടകളിലെ വ്യാപാരസ്ഥപാനങ്ങളിലെ പെൺകുട്ടികള്‍ തട്ടിപ്പിന് ഇരയായതായി കണ്ടെത്തിയിടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യതു.