പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ പ്രേം കുമാർ ഇത് കാണിച്ച് ഇരുവരെയും ഭീഷണിപ്പെടുത്തുകായിരുന്നു. 1. 5 ലക്ഷം രൂപ നൽകാനാണ് പ്രേം പെൺകുട്ടികളോട് ആവശ്യപ്പെട്ടത്...

ചെന്നൈ: ഭീഷണിപ്പെടുത്തിയയാളെ (Blackmail) കൊല്ലാൻ ഇൻസ്റ്റാഗ്രാമിലെ (Instagram) സുഹൃത്തിന്റെ സഹായം തേടി രണ്ട് കോളേജ് വിദ്യാർത്ഥിനികൾ. 20കാരനായ പ്രേം കുമാർ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത് (Murder). ഒരു കൂട്ടം പേർ ചേർന്നാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ പ്രേം കുമാർ ഇത് കാണിച്ച് ഇരുവരെയും ഭീഷണിപ്പെടുത്തുകായിരുന്നു. ചെന്നൈയിലാണ് സംഭവം നടക്കുന്നത്. 1. 5 ലക്ഷം രൂപ നൽകാനാണ് പ്രേം പെൺകുട്ടികളോട് ആവശ്യപ്പെട്ടത്. ഭീഷണി സഹിക്കാനാവാതെ ആയതോടെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു സുഹൃത്തിനോട് ഇവർ സഹായം തേടുകയായിരുന്നു. 

പണം ആവശ്യപ്പെട്ട പ്രേമിനെ പണം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികൾ റെഡ് ഹിൽസിൽ വിളിച്ച് വരുത്തുകയും ഗാങ് ആക്രമിക്കുകയുമായിരുന്നു. പ്രേമിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. പ്രേമിന്റെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. 

പ്രേം കുമാർ കൊല്ലപ്പെട്ടതോടെയാണ് സംഭവം കൂടുതൽ ഗുരുതരമായത്. അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവ സ്ഥലത്തേക്ക് പ്രേമിനെ എത്തിച്ചത് രണ്ട് പെൺകുട്ടികളാണെന്ന് കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് പ്രേമിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.