Asianet News MalayalamAsianet News Malayalam

കാമുകനെതിരെ ക്വട്ടേഷന്‍ നല്‍കിയ വനിത ടെന്നീസ് താരം അറസ്റ്റില്‍

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ നവീദുമായി കൂടിക്കാഴ്ച നടത്തി. സംസാരത്തിനിടെ ഇരുവരും ഒരുമ്മിച്ചുള്ള ചിത്രം നവീദ് പകര്‍ത്തുകയായിരുന്നു. 

Chennai Woman tennis player arrested for kidnapping boyfriend
Author
Chennai, First Published May 17, 2019, 8:30 AM IST

ചെന്നൈ:  ചിത്രങ്ങള്‍ ഫോണില്‍ നിന്നും  ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ച കാമുകന് ക്വട്ടേഷന്‍ നല്‍കിയ മുന്‍ ദേശീയ ടെന്നീസ് ചാമ്പ്യന്‍ അറസ്റ്റില്‍. മുന്‍ ദേശീയ അണ്ടര്‍ 14 ടെന്നീസ് ചാമ്പ്യന്‍ വാസവി ഗണേശനാണ്(20) ചെന്നൈ പോലീസിന്‍റെ പിടിയിലായത്. ചെന്നൈ സ്വദേശി നവീദ് അഹമ്മദിന്‍റെ പരാതിയിലാണ് വാസവിയെ അറസ്റ്റു ചെയ്തത്. 

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ നവീദുമായി കൂടിക്കാഴ്ച നടത്തി. സംസാരത്തിനിടെ ഇരുവരും ഒരുമ്മിച്ചുള്ള ചിത്രം നവീദ് പകര്‍ത്തുകയായിരുന്നു. എന്നാല്‍ ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങാതെ കടന്നു കളഞ്ഞു. 

തുടര്‍ന്ന് ഫോണ്‍ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാനും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളോട് വാസവി ആവശ്യപ്പെടുകയായിരുന്നു. ഈ സംഘം നവീദിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഫോണ്‍ തിരികെ വാങ്ങി. വിട്ടുകിട്ടണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് നവീദിന്‍റെ സുഹൃത്തക്കളെ വിളിച്ച് ക്വട്ടേഷന്‍ സംഘം ആവശ്യപ്പെട്ടെങ്കിലും പണം കിട്ടാത്തതിനാല്‍ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണ് കാമുകിയുടെ ക്വട്ടേഷന്‍ പുറത്താകുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios