അരലക്ഷത്തോളം രൂപ വില വരുന്ന സാനിറ്ററി സാധനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളെയാണ് പിടികൂടിയത്.

ചേര്‍ത്തല: ചേര്‍ത്തലയിലെ സാനിറ്ററി സ്റ്റോറില്‍ മോഷണം നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ തോപ്പു വെളി വീട്ടില്‍ നെബു (40), കോട്ടയം ചിറക്കടവ് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ സുമേഷ് (40) എന്നിവരാണ് പിടിയിലായത്.

23-ാം തീയതി രാത്രി ചേര്‍ത്തല ഇരുമ്പുപാലത്തിന് സമീപമുള്ള വിഎസ് ലാല്‍ സാനിട്ടറി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഗ്രില്‍ പൊളിച്ച് അകത്തു കയറി അരലക്ഷത്തോളം രൂപ വില വരുന്ന സാനിറ്ററി സാധനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളെയാണ് പിടികൂടിയത്. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍.കെ. പി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ് കെ പി, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

സുമേഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബൈക്ക് കഴിഞ്ഞ ദിവസം ചേര്‍ത്തല വടക്ക് വില്ലേജ് ഓഫീസിന് സമീപത്ത് നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഈ കേസിലും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

'ബുർഖ ധരിച്ച് 31കാരി സ്വന്തം വീട്ടിലെത്തിയത് ഒറ്റ കാര്യത്തിന്', മകളെ തിരിച്ചറിഞ്ഞതോടെ ഞെട്ടി മാതാവ്, അറസ്റ്റ്

YouTube video player