വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
ഗുരുഗ്രാം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം മനേസറിലെ മദ്യശാലയുടെ സമീപത്ത് നിന്ന് ശനിയാഴ്ചയാണ് കണ്ടെത്തിയത്. കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്.
വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അഞ്ജാതനായ ഒരാള്‍ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
Read More: ബാഗിനകത്ത് കഞ്ചാവുമായി യാത്രക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ
കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ട് അവരെ വഴിയില്‍ ഉപേക്ഷിക്കും പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസിനെ വിളിക്കുമെന്നും എഎസ്ഐ പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
