കൊല്‍ക്കത്ത: ചൈനീസ് വംശജയായ സ്ത്രീയേയും ഭര്‍തൃപിതാവിനെയും കൊല്‍ക്കത്തയിലെ ചൈന ടൗണിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലി ഹൗ മേയ്ഹ, ഭര്‍തൃപിതാവ് ലി കാ സോങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ബക്കറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. 

എന്നാല്‍ വീട്ടില്‍ മോഷണം നടന്നതിന്‍റെ ലക്ഷണമൊന്നുമില്ല. കൊല്സപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് 7.11 ന് വീട്ടിലെത്തിയിരുന്നതായും 8.20 തോടെ മടങ്ങിപ്പോയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തിരിച്ചെത്തിയപ്പോള്‍ വീടിന്‍റെ ഗേറ്റ് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് മതിലിന് മുകളിലൂടെ  ഇയാള്‍ വീടിനുള്ളില്‍ കയറിയപ്പോഴാണ് മരിച്ച നിലയില്‍ ഭാര്യയെയും പിതാവിനെയും കണ്ടെത്തിയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. എമര്‍ജന്‍സി കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.