ദില്ലി: ദില്ലിയിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സിനിമാ സൈറ്റെയിൽ മോഷണം നടത്തുന്ന യുവ ദന്പതികൾ പൊലീസ് കസ്റ്റഡിയിൽ.സ്കൂട്ടറിൽ കറങ്ങി നടന്ന് നഗരത്തിലെ
വിവിധ ഇടങ്ങളിൽ നിന്ന് മൊബൈൽ ഫോണുകളും മാലകളും മോഷ്ടിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്.

തെക്കൻ ദില്ലി സ്വദേശിയായ അർജുൻ, ഭാര്യ സീമ എന്നിവരെയാണ് മാലപൊട്ടിക്കൽ മൊബൈൽ മോഷണം എന്നീ കേസുകളിൽ പൊലീസ് പിടികൂടിയത്. ബോളിവുഡ് സിനിമ ബണ്ടി ഓർ ബബ്ലിലെ കഥാപാത്രങ്ങളെ പോലെ നഗരത്തിലെ വിവിധയിടങ്ങളിൽ സ്കൂട്ടിയിൽ കറങ്ങി നടന്നാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. 

അടച്ചുപൂട്ടിലിന് മുൻപ് തന്നെ മധ്യദില്ലിയിലെ വിവിധയിടങ്ങളിൽ ആളുകളുടെ കൈയിൽ നിന്നും മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. റോഡിലൂടെ നടന്നു പോയിരുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളും പൊലീസിന് തലവേദനയായി. ഇതോടെ മോഷണസംഘത്തെ കണ്ടെത്താൻ ദില്ലി പൊലീസ് പ്രത്യേക സംഘത്തെ  നിയോഗിച്ചു. 

മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസി്ന് വെളുത്ത നിറത്തിലുള്ള സ്കൂട്ടിയിലാണ ഇവർ സഞ്ചരിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ലോക്ക്ഡൗണിനു ശേഷവും സമാന മോഷണം മറ്റൊരിടത്ത് റിപ്പോർട്ട് ചെയ്തതോടെ പൊലീസ് പരിശോധനകൾ ഊർജ്ജിതമാക്കി. 

ഇതോടെയാണ് തെക്കൻ  ദില്ലിയിൽ സ്കൂട്ടിയിൽ സഞ്ചരിക്കുന്ന ദന്പതികളെ കുറിച്ച് വിവരം ലഭിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടിയും മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ലഹരിക്ക് അടിമകളായ ഇരുവരും ഇതിന്  പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ അർജുനെതിരെ അടിപിടിയടക്കം 30 കേസുകൾ നിലവിലുണ്ട്.