Asianet News MalayalamAsianet News Malayalam

യുപിയിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ് പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ, മറ്റൊരു കേസിൽ അറസ്റ്റ്

ഉത്തർപ്രദേശിലെ മീററ്റിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ പ്രധാനപ്രതിക്ക് വെടിയേറ്റു. 

Clashes between police and accused in gang rape case one arrested in another case
Author
utterpradesh, First Published Apr 4, 2021, 12:17 AM IST

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ പ്രധാനപ്രതിക്ക് വെടിയേറ്റു. അതെസമയം ഉത്തർപ്രദേശിലെ ഹാപ്പൂരിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ മീററ്റിൽ കഴിഞ്ഞ ദിവസമാണ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ 10-ാം ക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. വീട്ടിലേക്ക് മടങ്ങും വഴി നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. 

സംഭവത്തിൽ കേസെടുത്ത പൊലീസ് ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ലഖാന്‍, വികാസ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷക്ക് ഒപ്പം പോയ പൊലീസുകാരന്റെ തോക്ക് പ്രതികളിൽ ഒരാൾ പൊലീസിന് നേരെ വെടിയുതിർത്തു.

തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാർ തിരിച്ചു വെടിവച്ചു. ഏറ്റുമുട്ടലിൽ പ്രധാനപ്രതി ലഖാന് കാലിൽ പരിക്കേറ്റെന്ന് മീറ്ററ് എസ്പി പറ‌ഞ്ഞു. ഇയാൾ നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇനിയും പിടിയിലാകാനുള്ള രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

അതെസമയം ഹാപ്പൂരിൽ നിന്നും കഴിഞ്ഞ മാസം കാണാതായ പെൺകുട്ടിയെ നോയിഡിയിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ ഒരു യുവാവാണ് എത്തിക്കുകയായിരുന്നു. ഇയാൽ ഇതിന് ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞു. പരിശോധനയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ തായി ഡോക്ടർമാർ കണ്ടെത്തി.

ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. ആശുപത്രിയിലെ സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios