Asianet News MalayalamAsianet News Malayalam

'ഫ്ലൈറ്റ് മോഡിൽ ക്യാമറ ഓൺ ചെയ്ത് ശുചിമുറിയിൽ സ്മാർട്ട് ഫോൺ', പ്രമുഖ കോഫി ഷോപ്പിലെ ജീവനക്കാരൻ കുടുങ്ങി

ശുചിമുറിയിൽ എത്തുന്നവരുടെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു കോഫി ഷോപ്പ് ജീവനക്കാരൻ ചെയ്തത്. രണ്ട് മണിക്കൂറോളം നേരം റെക്കോർഡ് ചെയ്ത ദൃശ്യങ്ങളോടെയാണ് ഫോൺ കടയിലെത്തിയ യുവതി കണ്ടെത്തിയത്

coffee shop employee hides phone in womens toilet with camera recording on one held in Third Wave Coffee bengaluru
Author
First Published Aug 11, 2024, 1:38 PM IST | Last Updated Aug 11, 2024, 1:38 PM IST

ബെംഗളൂരു: നഗരത്തിലെ പ്രധാന കോഫി സ്പോട്ടുകളിലൊന്നിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയത് ക്യാമറ. ബെംഗളൂരുവിലെ ബെൽ റോഡിലെ തേർഡ് വേവ് കോഫി എന്ന ലഘുഭക്ഷണ ശാലയിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ഭക്ഷണശാലയിലെ ജീവനക്കാരൻ അറസ്റ്റിലായി. ഫ്ലൈറ്റ് മോഡിലിട്ട ഫോണിലെ ക്യാമറയിലൂടെ ശുചിമുറിയിൽ എത്തുന്നവരുടെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു കോഫി ഷോപ്പ് ജീവനക്കാരൻ ചെയ്തത്. രണ്ട് മണിക്കൂറോളം നേരം റെക്കോർഡ് ചെയ്ത ദൃശ്യങ്ങളോടെയാണ് ഫോൺ കടയിലെത്തിയ യുവതി കണ്ടെത്തിയത്. 

വനിതകളുടെ ശുചിമുറിയിലെ കുപ്പത്തൊട്ടിയിലായിരുന്നു റെക്കോർഡിംഗ് ഓൺ ആക്കിയ നിലയിൽ സ്മാർട്ട് ഫോൺ ഓൺ ആക്കി വച്ചിരുന്നത്. ഒരു കവറിനുള്ളിലാക്കി ക്യാമറയുടെ ഭാഗത്ത് പെട്ടന്ന് ശ്രദ്ധിക്കാത്ത രീതിയിൽ ചെറിയൊരു ദ്വാരമിട്ട നിലയിൽ വച്ചിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായാണ് യുവതി കണ്ടെത്തിയത്. എത്ര വിശ്വസനീയമായ ബ്രാൻഡ് ആണെങ്കിൽ പോലും മേലിൽ പൊതുവിടങ്ങളിലെ ശുചിമുറി ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത കാണിക്കണമെന്ന് വ്യക്തമാക്കി സംഭവത്തിന്റെ വിവരങ്ങൾ കടയിലെത്തിയ ഒരാൾ പങ്കുവച്ചിരുന്നു.


ഇതിന് സംഭവിച്ച പിഴവിൽ ക്ഷമാപണം നടത്തി കോഫി ഷോപ്പ് ഉടമകളും പ്രതികരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും ജീവനക്കാരനെ പുറത്താക്കിയതായി കോഫി ഷോപ്പ് ഉടമ സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട യുവതി പൊലീസിൽ വിവരം അറിയിച്ചതിനേ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തികുന്നു. സ്മാർട്ട് ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭദ്രാവതി സ്വദേശിയ്ക്കെതിരെയാണ് പരാതി വന്നിട്ടുള്ളത്. ഏറെക്കാലമായി ഈ കോഫി ഷോപ്പിലെ ജീവനക്കാരനായിരുന്നു ഇയാൾ. സംഭവത്തിൽ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios