ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​യാ​യ പ്ര​ഗ​തി ര​ണ്ടു ദി​വ​സം മു​മ്പ് വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇവര്‍ കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ളേജില്‍ ഗണിതശാസ്ത്രത്തിലാണ് ബിരുദം ചെയ്യുന്നത്. 

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ളേ​ജ് ബി​എ​സ്‌​സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥിയായ 19കാരിയെയാണ് കൊ​ല്ല​പ്പെ​ട്ട ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലൈംഗികമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ഏറ്റിട്ടുണ്ട്.

ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​യാ​യ പെണ്‍കുട്ടി ര​ണ്ടു ദി​വ​സം മു​മ്പ് വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇവര്‍ കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ളേജില്‍ ഗണിതശാസ്ത്രത്തിലാണ് ബിരുദം ചെയ്യുന്നത്. പെണ്‍കുട്ടി​ പോയതിന് പിന്നാലെ രാത്രി സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് കേസ് അന്വേഷിച്ച് വരുകയായിരുന്നു. കൂട്ടബലാത്സംഗം ആണോ എന്ന സംശയം പൊലീസ് പങ്കുവച്ചു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊള്ളാച്ചിക്ക് സമീപം പൂജരാട്ടി ഗ്രാമത്തിലെ നദിക്കരയില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അര്‍ദ്ധനഗ്നമായിരുന്നു. പൊലീസ് സമീപവാസികളെ ചോദ്യം ചെയ്തുവരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് പൊലീസ് മുന്നോട്ട് കൊണ്ടുപോകുന്നത്. അതേ സമയം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.

വ​രു​ന്ന ജൂ​ൺ 13 ന് പെണ്‍കുട്ടിയുടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ന​ദി​യ​രി​കി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.