ആളൊഴിഞ്ഞ വീട്ടിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പീഡനം. പത്ത് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് ഇരുപതുകാരി പരാതിയിൽ പറയുന്നു.

ഭുവനേശ്വർ: ഒഡീഷയിൽ കോളേജ് വിദ്യാർഥിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പ്രതികളായ 10 പേരെയും പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ഗോപാൽപൂരിലെ ബീച്ചിന് സമീപമാണ് കൂട്ടബലാത്സംഗം. 

ആളൊഴിഞ്ഞ വീട്ടിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പീഡനം. പത്ത് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് ഇരുപതുകാരി പരാതിയിൽ പറയുന്നു. മദ്യപിച്ച കുറ്റവാളികൾ ആദ്യം അസഭ്യം പറഞ്ഞതോട സുഹൃത്ത് ചോദ്യം ചെയ്തു. പിന്നാലെ അക്രമികൾ സുഹൃത്തിനെ മർദ്ദിക്കുകയും വിദ്യാർഥിനിയുടെ വായ മൂടിക്കെട്ടി ആളൊഴിഞ്ഞ വീട്ടിലേക്കെത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 

അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News