മമ്പാട്: മലപ്പുറം മമ്പാട് രക്ഷിതാക്കൾ മർദ്ദിച്ചും ഭക്ഷണം കൊടുക്കാതെയും ഉപദ്രവിച്ച കുട്ടികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി.

അഭയ കേന്ദ്രത്തില്‍ നിന്ന് കുട്ടികളുടെ ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് ബാലക്ഷേമ സമിതി ഡിജിപിക്ക് പരാതി നല്‍കി.