നിലമ്പൂർ: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ഒരു യുവാവ് പിന്തുടർന്ന് അപമാനിക്കുന്നതായി പരാതി. ഒറ്റക്ക് നടക്കാനിറങ്ങിയ നിരവധി സ്ത്രീകൾ ഇയാളുടെ ആക്രമണത്തിന് ഇരയായതായി വിവരം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

നിലമ്പൂർ ചക്കാലക്കുത്ത് ഭാഗത്താണ് കൂടുതലായും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.