വൃദ്ധയായ അമ്മൂമ്മയെ കൊച്ചുമകൻ പാതിവഴിയിലിറക്കിവിട്ടെന്ന് പരാതി. കോഴിക്കോട് വടകരയിലാണ് സംഭവം. മകളുടെ വീട്ടിലേക്ക് കൊണ്ടുപോകുംവഴി 95കാരിയെ പാതിവഴിയിലാക്കിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ വഴിയിൽ ഉപേക്ഷിട്ടില്ലെന്നാണ് കൊച്ചുമകന്റെ വിശദീകരണം.
വടകര: വൃദ്ധയായ അമ്മൂമ്മയെ കൊച്ചുമകൻ പാതിവഴിയിലിറക്കിവിട്ടെന്ന് പരാതി. കോഴിക്കോട് വടകരയിലാണ് സംഭവം. മകളുടെ വീട്ടിലേക്ക് കൊണ്ടുപോകുംവഴി 95കാരിയെ പാതിവഴിയിലാക്കിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ വഴിയിൽ ഉപേക്ഷിട്ടില്ലെന്നാണ് കൊച്ചുമകന്റെ വിശദീകരണം.
വടകര പുറങ്കരയ്ക്ക് സമീപമാണ് സംഭവം. 95വയസ്സുകാരിയായ നാരായണിയെ, മകന്റെ മകൻ വഴിയിലിറക്കിവിട്ടെന്ന പരാതിയുമായി ബന്ധുക്കളാണ് വടകര പൊലീസിന് മുന്നിലെത്തിയത്. പുറങ്കരയിലുളള മകളുടെ വീട്ടിലേക്ക് മയ്യന്നൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ നാരായണിയെ കൊച്ചുമകൻ അതുലാണ് കൊണ്ടുപോയത്. എന്നാൽ പുറങ്കര എത്തുംമുമ്പേ, ഓട്ടോയിൽ വൃദ്ധയെ ഇരുത്തി കൊച്ചുമകൻ കടന്നുകളഞ്ഞെന്നാണ് പരാതി.
പിന്നീട് ഇവരെ പെൺമക്കളിടപെട്ട് പുറങ്കരയെത്തിച്ചു. അവശായ വൃദ്ധയെ വഴിയിലുപേക്ഷിച്ചെന്ന പരാതിയിൽ വടകര പൊലീസ് ചൊവ്വാഴ്ച ബന്ധുക്കളെ മുഴുവൻ വിളിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങളറിഞ്ഞശേഷം സാമൂഹ്യനീതി വകുപ്പിന് വടകര പൊലീസ് റിപ്പോർട്ട് നൽകും. പ്രായമായ അമ്മൂമ്മയെ വഴിയരികിൽ ഇട്ട് കടന്നു കളഞ്ഞതല്ലെന്നും, ഔദ്യോഗിക തിരക്ക് വന്നതോടെ ബന്ധുക്കളെ ഏൽപ്പിച്ച ശേഷം പോയതെന്നും അതുൽ പൊലീസിനോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
